സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വട്ടവിള വി. യാക്കോബ് ശ്ലീഹ പള്ളിയിൽ തിരുന്നാൾ ആഘോഷങ്ങൾക്ക് ജൂലൈ 18 വെള്ളിയാഴ്ച വൈകുന്നേരം 06:30 തിന് ഇടവക വികാരി ഫാ. ഷാജു സെബാസ്റ്റ്യൻ കൊടിയേറ്റി ഈ വർഷത്തെ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു തുടന്ന് ആഘോഷമായ ദിവ്യബലിയ്ക്ക് ഫാ.ജോയി മത്യാസ് മുഖ്യകാർമ്മികനായി ഫാ. ബെനഡിക്ട് ഡേവിഡ് വചനപ്രഘോഷണവും നൽകി.
ജൂലൈ 18 വെള്ളിയാഴ്ച തുടങ്ങിയ തിരുന്നാൾ ജൂലൈ 27 ഞായറഴ്ച സമാപിക്കും. തിരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 14,15,16 എന്നീ ദിവസങ്ങളിൽ തിരുന്നാൾ ഒരുക്ക ധ്യാനവും അഖണ്ഡ ദിവ്യകാരുണ്യ ആരാധനയും സംഘടിപ്പിച്ചിരുന്നു.
തിരുന്നാൾ ദിനങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം ജപമാല, ലിറ്റിനി, നൊവേന ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്.
തിരുന്നാൾ ദിനമായ ജൂലൈ 26 ശനിയാഴ്ച രാവിലെ ദിവ്യബലിയും തുടർന്ന് വാഹനങ്ങളുടെ ആശീർവാദവും അന്നേദിനം വെകുന്നേരം ആഘോഷമായ സന്ധ്യാവന്ദനവും രൂപത നിബന്ധനകളോടെയുള്ള തിരുസ്വരൂപ ചപ്ര പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.
തിരുന്നാൾ ദിനങ്ങളിൽ ഫാ. റോബിൻ രാജ്, ഫാ. സാബു വർഗീസ്, ഡോ. ജോസ് റാഫേൽ, മോൺ. വി. പി. ജോസ്, ഫാ. അനിൽ കുമാർ എസ്. എം, ഫാ. ജോബിൻ പോൾ, ഫാ. അനുരാജ്, ഫാ. ജോർജ്ജ് മച്ചുംകുഴിയിൽ, ഫാ. ജിബിൻ രാജ്, ഫാ. ജോയി സി., ഫാ. ജേക്കബ് കുര്യൻ, ഫാ. റോബർട്ട് വിൻസെന്റ്, ഡോ. രാജാദാസ്, ഫാ. ഡെന്നീസ് കുമാർ ഡോ. ജോണി കെ. ലോറൻസ്, ഡോ. ക്രിസ്തു ദാസ് തോംസൺ എന്നീ വൈദീകർ ദിവ്യബലിയിൽ മുഖ്യകാർമ്മികത്വവും വചനപ്രഘോഷണവും നൽകും.
തിരുന്നാളിന്റെ അഞ്ചാം ദിനത്തിൽ വെകുന്നേരം 05:30 തിന് നെയ്യാറ്റിൻകര ലത്തീൻ രൂപത സഹ പിതാവായ റൈറ്റ്. റവ. ഡോ. ഡി. സെൽവരാജൻ ദാസന് സ്വീകരണവും തുടർന്ന് 06:00 ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയ്ക്ക് പിതാവ് മുഖ്യകാർമ്മികനാകും.
തിരുന്നാൾ ദിനമായ ജൂലൈ 27 ഞായറാഴ്ച ആഘോഷമായ തിരുന്നാൾ ദിവ്യബലിയ്ക്ക് മോൺ. റൂഫസ് പയസ് ലീൻ മുഖ്യർമ്മികനാവും ഫാ. ഷൈജുദാസ് ivd വചനപ്രഘോഷകനാകും. ഡോ. രാജാദാസ്, ഫാ. ജോസ് മേരിദാസൻ എന്നീവൈദീകർ സഹ കാർമ്മികരാകും. ദിവ്യബലിയെ തുടർന്ന് തിരുന്നാൾ കൊടിയിറക്കി ഈ വർഷത്തെ തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
തിരുന്നാൾദിനമായ ജൂലായ് 27 ന് വെകുന്നേരം 05:15 ന് ഇടവക സംയുക്ത സംഘടനാ വാർഷികവും ഇടവക മക്കൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണെന്ന് ഇടവക വികാരി ഫാ. ഷാജു സെബാസ്റ്റ്യൻ അറിയിച്ചു.




