Diocese

മരിയൻ സംഗമം സംഘടിപ്പിച്ചു

ജോസ് കളത്തുവിള

നെയ്യാറ്റിൻകര: ലീജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമ്മീസിയത്തിന്റെ നേതൃത്വത്തിൽ മരിയൻ സംഗമം 2025 സംഘടിപ്പിച്ചു. വിവിധ ഇടവകകളിലെ പ്രസീദിയം ഭാരവാഹികൾക്കായി ജൂലൈ 12 ശനിയാഴ്ച മരിയാപുരം പരിശുദ്ധ കർമ്മലമാതാ ദൈവാലയത്തിൽ വച്ച് രാവിലെ 10 മണിയ്ക്ക് നടന്ന സമ്മേളനം മരിയാപുരം ഇടവക വികാരി ഫാ.റോബർട്ട് വിൻസെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് കളത്തുവിള അധ്യക്ഷത വഹിച്ച യോഗത്തിൽ സിസ്റ്റർ പുഷ്പിത ശശി, സിസ്റ്റർ മേരി , സിസ്റ്റർ ശ്രീജാ റാണി, ജോൺ വർഗ്ഗീസ്, ജസ്റ്റസ് എന്നിവർ സംസാരിച്ചു.

തുടർന്ന് മോൺ. റൂഫസ് പയസ് ലീൻ , ബ്രദർ ഷാജി ബോസ്കോ എന്നിവർ ക്ലാസ്സുകൾ നയിച്ചു. 640 മരിയൻ സൈനീകർ പങ്കെടുത്തു ഉച്ചയ്ക്ക് ശേഷം നടന്ന കമ്മീസിയം മീറ്റിംഗിനെ തുടർന്ന് 3.30 -ന് സംഗമം സമാപിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.