സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത മീഡിയ മിനിസ്ട്രിയുടെ 11 ഫെറോനകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യത്തെ മീറ്റിങ്ങും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജൂൺ 22 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നെയ്യാറ്റിൻകര ജോൺ പോൾ സെക്കന്റ് ഹോമിൽ വെച്ച് നടന്നു.
ഉച്ചയ്ക്ക് 02:30 നു രജിസ്ട്രേഷനോട് കൂടെ ആരംഭിച്ച മീറ്റിംഗ് രൂപത മീഡിയ മിനിസ്ട്രി ഡയറക്ടർ ഡോ. ജസ്റ്റിൻ ഡൊമിനിക് ഉദ്‌ഘാടനം ചെയ്തു. മീഡിയ മിനിസ്ട്രി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജിബിൻ രാജ് മീറ്റിംഗിൽ നിർദ്ദേശങ്ങൾ പങ്കുവച്ചു.
രൂപത മീഡിയ മിനിസ്ട്രി സെക്രട്ടറിയായി ബാലരാമപുരം ഫൊറോനയിലെ മനു, ഖജാൻജിയായി പാറശ്ശാല ഫൊറോനയിലെ ബെർളിൻ, റിപ്പോർട്ടർ ഇൻ ചാർജായി ഉണ്ടൻകോട് ഫൊറോനയിലെ പ്രദീപ്, നെഡ്പാംസോ ഇൻ ചാർജായി കാട്ടാക്കട ഫൊറോനയിലെ രാജൻ, ജീവനാദം ഇൻ ചാർജായി പെരുങ്കടവിള ഫൊറോനയിലെ ശ്രീജ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
പെരുങ്കടവിള ഫൊറോനാ മീഡിയ മിനിസ്ട്രി ഡയറക്ടർ ഫാ. ഷിജിൻ, ബാലരാമപുരം ഫൊറോനയിലെ മനു, ഉണ്ടൻകോട് ഫൊറോനയിലെ പ്രദീപ്, പാറശ്ശാല ഫൊറോനയിലെ ബെർളിൻ, പെരുങ്കടവിള ഫൊറോനായിലെ ശ്രീജ ബി.ഒ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മീറ്റിങ്ങിൽ രൂപത മീഡിയ മിനിസ്ട്രി ആനിമേറ്റർ ഫ്രാൻസി അലോഷ്യസ് സ്വാഗതവും മുൻ രൂപത മീഡിയ മിനിസ്ട്രി സെക്രട്ടറിയും പുതിയ നെഡ്പാംസോ ഇൻ ചാർജുമായ രാജൻ നന്ദിയും പറഞ്ഞു.
മീറ്റിങ്ങിൽ രൂപത ആനിമേറ്റർമാരായ ഫ്രാൻസി അലോഷ്യസ്, ആതിര വിനോദ്, മീഡിയ മിനിസ്ട്രി ഓഫീസ് പ്രവർത്തകരായ റെജിൻ, അഞ്ചു, അജിൽ എന്നിവരും സന്നിഹിതരായിരുന്നു.




