സ്വന്തം ലേഖകൻ
ഉദിയൻകുളങ്ങര: സെന്റ്. മേരീസ് ഉദിയൻകുളങ്ങര പള്ളിയിൽ കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ (KLCWA) നേതൃത്വത്തിൽ ജൂലൈ 06 ഞായറാഴ്ച ദിവ്യബലിക്കു ശേഷം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇടവകയിലും സമൂഹത്തിലും കുടുംബത്തിലും നേതൃത്വം കൊടുക്കുക എന്ന ലക്ഷ്യത്തോടെ അമ്മമാർക്ക് പരിശീലനം നൽകുന്നതിന്റെ ഭാഗമായി “മക്കൾക്ക് കരുതലാകാൻ അമ്മമാർ” എന്ന വിഷയത്തെ ആസ്പദമാക്കി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
പ്രസ്തുത യോഗത്തിൽ കെ.എൽ.സി ഡബ്ലിയുഎ പ്രസിഡന്റ് പുഷ്പലത വി. അധ്യക്ഷയായി. ഇടവക വികാരി ഫാ. രതീഷ് മാർക്കോസ് സെമിനാർ ഉദ്ഘാടനം ചെയ്തു. മദർ സുപ്പീരിയർ റെയ്മണ്ട് മേരി, ബി.സി.സി കോഡിനേറ്റർ തങ്കൻ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന്, തിരുപുറം എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ അജിത്ത് സാർ സെമിനാർ നയിച്ചു. അമരവിള എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ അഭിലാഷ്, KLCWA വൈസ് പ്രസിഡന്റ് അനിത, സെക്രട്ടറി വെർജിൻ മേരി, ജോയിന്റ് സെക്രട്ടറി ബീന എന്നിവർ സന്നിഹിതരായിരുന്നു.




