Parish

തൂങ്ങാoപാറ വിശുദ്ധ കൊച്ചുത്രേസ്യാ തീർത്ഥാടന പള്ളിയിൽ യുവജന ദിനാഘോഷം

കിരൺ ജെ.എം.

തൂങ്ങാoപാറ : തൂങ്ങാമ്പാറ വിശുദ്ധ കൊച്ചുത്രേസ്യ തീർത്ഥാടന പള്ളിയിൽ കെ.സി.വൈ.എം. ന്റെ നേതൃത്വത്തിൽ യുവജനദിനം ഗംഭീരമായി ആഘോഷിച്ചു. യുവജനദിനത്തിന്റെ ഭാഗമായി ഇടവക വികാരി ഫാ. ജോയ് മത്തിയാസ് ആമുഖ സന്ദേശം നൽകി. ഇടവക കെസിവൈഎം പ്രസിഡന്റ് വിനീഷ് പതാക ഉയർത്തി കെ സി വൈ എം ദിനാഘോഷത്തിന് തുടക്കം കുറിച്ചു.
കെസിവൈഎം വൈസ് പ്രസിഡന്റ് കുമാരി ആര്യ യുവജന ദിനാഘോഷത്തിന്റെ പ്രസക്തിയെക്കുറിച്ചും കെ സി വൈ എം സംഘടനയെ കുറിച്ചും സന്ദേശം നൽകുകയും കുമാരി രേഷ്മ കെ സി വൈ എം പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.

തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് കെ.സി.വൈ.എം അംഗങ്ങൾ നേതൃത്വം നൽകി.
ദിവ്യബലിക്ക് ശേഷം വെൽക്കം ടു കെസിവൈഎം പ്രോഗ്രാം സംഘടിപ്പിക്കുകയും പുതിയതായി അംഗങ്ങളായ യുവജനങ്ങളെ സ്വീകരിക്കുകയും ചെയ്തു.

കൂടാതെ, പത്താം ക്ലാസ്, പ്ലസ് ടു വിജയികളെ ആദരിക്കുകയും വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു.
ഇടവക വികാരി ഫാ. ജോയ് മത്തിയാസും മദർ സുപ്പീരിയർ സിസ്റ്റർ ലില്ലിയും യുവജനങ്ങളും ചേർന്ന് വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ കെസിവൈഎം ദിനാഘോഷത്തിന് സമാപനം കുറിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.