Forane

ഫെറോനാതല മതബോധന അദ്ധ്യാപകസംഗമവും പുസ്തക പരിചയ ക്ലാസും സംഘടിപ്പിച്ചു

ഫെറോനാതല മതബോധന അദ്ധ്യാപകസംഗമവും പുസ്തക പരിചയ ക്ലാസും സംഘടിപ്പിച്ചു
പ്രദീപ് ത്രേസിയാപുരം

ഉണ്ടൻകോട്: നെയ്യാറ്റിൻകര രൂപതയിലെ ഉണ്ടൻകോട് ഫെറോനയിൽ വിശ്വാസപരിശീലന കമ്മിഷൻ്റെ നേതൃത്വത്തിൽ ‘ അദ്ധ്യാപക സംഗമവും പുസ്തക പരിചയപ്പെടുത്തൽ ക്ലാസും സംഘടിപ്പിച്ചു 29/6/2025 ഞായറാഴ്ച്ച ഉച്ചയ്ക്കു ശേഷം 2.30 മണി മുതൽ 5.00 മണി വരെ ആയിരിന്നു.

അദ്ധ്യാപക സംഗമം ഫെറോനാ വികാരി വെരി റവ: ജോസഫ് അനിൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ ഫൊറോന വിശ്വാസപരിശീലന കമ്മിഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ശ്രീമതി ജയന്തി സ്വാഗതവും ഫെറോനാ സെക്രട്ടറി ജോൺ ബോസ്കോ നന്ദിയും രേഖപ്പെടുത്തി. തുടർന്നു നടന്ന അദ്ധ്യാപകരുടെ പുസ്തക പരിചയപ്പെടുത്തൽ ക്ലാസിന് ആലുവ കാർമൽ ഗിരി സെന്റ ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലെ ദൈവശാസ്ത്ര’ അദ്ധ്യാപകനും KRLCBC – യുടെ BCC കമ്മീഷൻ റീജണൽ സെക്രട്ടറിയുമായിരുന്ന റവ: ഡോ : ഗ്രിഗറി ആർബി യുടെ നേതൃത്വത്തിൽ. ക്ലാസുകൾ ആരംഭിച്ചു. ഫെറോനയിലെ വൈദീകരായ ഫാ സെബാസ്റ്റ്യൻ, ഫാ: സുജിൻ S ജോൺസൺ, ഫാ: അരുൺ P ജിത്ത്, ഫാ അരുൺ കുമാർ, ഫാ: സബിൻ C പത്രോസ്, ഫാ റോബിൻ സി പീറ്റർ, ഫാ ഫ്രാങ്ക്ളിൻ വിക്ടർ,, ഫാ: ജിബിൻ ദാസ്, ഫാ സുരേഷ് ബാബു ആർ, ഫാ: രമേഷ് രാജമണി, സിസ്റ്റർ റീത്ത ആൻ്റണി, സിസ്റ്റർ ജെമ്മ , മനബോധന അദ്ധ്യാപകരായ, സജിത . ജി. കുരിശുമല ,നിഷ ഉണ്ടൻകോട് നിഷ മണിവിള, ദിവ്യ . പി. ദേവ് എന്നിവർ നേതൃത്വം നൽകി. ഫെറോനയിലെ 27 ദൈവാലയങ്ങളിൽ നിന്നായി 350 ൽ പരം അദ്ധ്യാപകർ പ്രസ്തുത സംഗമത്തിൽ എത്തിച്ചേർന്ന് ക്ലാസ്സുകളിൽ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.