തിരുക്കുടുംബത്തിന്റെ മാതൃകയിൽ വളരാൻ കുടുംബങ്ങളെ സഹായിക്കാൻ സന്ന്യസ്തർക്ക് ആഹ്വാനം നൽകി ലിയോ പാപ്പാ
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ഇന്നത്തെ സമൂഹത്തിൽ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മൂല്യങ്ങൾ ജീവിക്കുന്ന കുടുംബങ്ങൾ വളർന്നുവരാൻ ഉതകുന്ന സാക്ഷ്യമേകിയും ശുശ്രൂഷകൾ നൽകിയും മുന്നോട്ട് പോകാൻ സന്ന്യസ്ത സഹോദരിമാരോട് ലിയോ പതിനാലാമൻ പാപ്പാ. ജനറൽ ചാപ്റ്ററുമായി ബന്ധപ്പെട്ട് റോമിലെത്തിയ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മിഷനറി മക്കൾ, നസ്രത്തിന്റെ മക്കളുടെ സഭ, തിരുക്കുടുംബത്തിന്റെ അപ്പസ്‌തോലകളുടെ സഭ, പരിശുദ്ധ അമ്മയുടെ കാരുണ്യത്തിന്റെ സന്ന്യസ്‌തകൾ എന്നീ നാല് സന്യാസ സമൂഹങ്ങളിലെ അംഗങ്ങൾക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണ് അവർക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്. ജനറൽ ചാപ്റ്ററിന്റേത് കൃപയുടെയും, […]











