നിത്യ എസ്
പെരുകാവ്: സെന്റ് ജൂഡ് ഇടവക വിശ്വാസികൾ 14 പള്ളികൾ സന്ദർശിച്ച് കുരിശിന്റെ വഴി പ്രാർത്ഥന നടത്തി. മാർച്ച് 20 വെള്ളിയാഴ്ച രാവിലെ 7.15 ന് ദിവ്യബലിയെ തുടർന്നാണു കുരിശിന്റെ വഴിയാത്ര ആരംഭിച്ചത്. സെമിനാരി പ്രീഫെക്ട് ഫാ. ജിനോ ദിവ്യബലിക്ക് മുഖ്യ കാർമികത്വം വഹിച്ചു.
സെന്റ് ജൂഡ് പള്ളിയിൽ നിന്ന് പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച കുരിശിന്റെ വഴി ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി, കമുകിൻകോട് സെന്റ് ആന്റണീസ് പള്ളി, പുതിയ തുറ സെന്റ് നിക്കോളാസ് പള്ളി, പുല്ലുവിള സെന്റ് ജേക്കബ്സ് ഫെറോനാ പള്ളി, സെൻ പീറ്റേഴ്സ് കൊച്ചുപള്ളി, അടിമലത്തുറ ഫാത്തിമ മാതാ പള്ളി, വിഴിഞ്ഞം സിന്ധു യാത്ര മാതാ പള്ളി, ആഴക്കുളം ക്രിസ്തുരാജ പള്ളി, പൂന്തുറ സെന്റ് തോമസ് പള്ളി, സ്വർഗ്ഗാരോപിത മാതാ പള്ളി ചെറിയതുറ, സെന്റ് ആന്റണീസ് ഫൊറോന പള്ളി വലിയതുറ, സെന്റ് അന്തോനീസ് പള്ളി തോപ്പ്, കണ്ണാന്തുറ സെന്റ് പീറ്റേഴ്സ് പള്ളികൾ സന്ദർശിച്ച് വെട്ടുകാട് ക്രിസ്തുരാജ പള്ളിയിൽ സമാപിച്ചു.
അമ്പതോളം ഇടവക വിശ്വാസികൾ ഈ കുരിശിന്റെ വഴി തീർത്ഥാടന യാത്രയിൽ ഭക്തിയോടെ പങ്കുചേർന്നു. ഡീക്കൻ രജീഷ് ജയിംസ് വിശ്വാസീ സമൂഹത്തെ അനുധാവനം ചെയ്തു.




