സിമി സെൽവിസ്റ്റർ
കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെന്റ് ആന്റെണീസ് ഫൊറോന പള്ളിയിലെ KLCWA യുടെ നേതൃത്വത്തിൽ “കാൽവരി യാത്ര” എന്ന പേരിൽ കുരിശിന്റെ വഴി സംഘടിപ്പിച്ചു. മാർച്ച് 21 ശനിയാഴ്ച രാവിലെ 7 മണിക്ക് കട്ടയ്ക്കോട് പള്ളിയിൽ നിന്നും ആരംഭിച്ച യാത്രയിൽ 14 പള്ളികൾ സന്ദർശിച്ചു.
കാട്ടാക്കട, ആമച്ചൽ, ചെമ്പൂര്, കിളിയൂർ, ഉണ്ടൻകോട്, നെടുവാൻവിള, പാറശാല, കുഴിത്തുറ കത്തീഡ്രൽ, വെട്ടുമണി പള്ളി, നട്ടാലം, സ്വാമിയാർ മഠം, മുട്ടിടിച്ചാൻ പാറ, കാഞ്ഞിരംകുളം, ബാലരാമപുരം എന്നീ പള്ളികളിലാണ് കുരിശിന്റെ വഴി പ്രാർത്ഥന നടത്തിയത്. തിരികെ കട്ടയ്ക്കോട് പള്ളിയിൽ എത്തിച്ചേർന്ന് സമാപന പ്രാർഥനയോടുകൂടിയാണ് യാത്രക്ക് സമാപനമായത്.
ഇടവക വികാരി ഫാ. ജോയ് സാബു വൈ., റവ. സി. റോസ്, റവ. സി. ഡൈനു, KLCWA അംഗങ്ങൾ, അൾത്താര ബാലകർ തുടങ്ങി ഇടവകയിൽ നിന്നും 50 ൽ അധികം അംഗങ്ങൾ പീഡാനുഭവ അനുസ്മരണത്തിൽ പങ്കെടുത്തു.




