സുരേഷ് കുമാർ ഡി.റ്റി.
മാവിളക്കടവ് : മാവിളക്കടവ് വി. ജോൺ മരിയ വിയാനി ഇടവകയിൽ മതബോധനം, K C Y M, വിദ്യാഭ്യാസം എന്നീ ശുശ്രൂഷ സമിതികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ജൂലൈ 5 ന് നടന്ന ലഹരി വിരുദ്ധ ദിനാചരണം ഇടവക വികാരി ഫാ. വത്സലൻ ജോസിന്റെ ആശിർവാദത്തോടെ സഹ വികാരിഫാ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിന് സൈക്കോളജിസ്റ്റ് കൺസൾട്ടന്റ് & ഫാമിലി കൗൺസിലർ ശ്രീമതി. ബീന മനു നേതൃത്വം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ സന്ദേശ റാലി, ലഹരിവിരുദ്ധ കയ്യൊപ്പ് പതിപ്പിക്കൽ തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി നടത്തി.
HM ശ്രീ. പാട്രിക് സാർ, അസി. എച്ച് എം ശ്രീമതി. റീജ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ. വിജയൻ സാർ, എന്നിവരുടെ സാനിധ്യത്തിൽ PTA അംഗങ്ങൾ, മതബോധന ടീച്ചേഴ്സ്, കുട്ടികൾ, യുവജനങ്ങൾ എന്നിവർ പങ്കെടുത്തു.




