ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ കുരിശിന്റെ വഴി പ്രാർത്ഥന സംഘടിപ്പിച്ചു. മാർച്ച് 29 ഞായറാഴ് വൈകുന്നേരം 4 ന് ഇടവക വികാരി ഫാ.രാജേഷ് എസ്. കുറിച്ചിലിന്റെ പ്രാരംഭ പ്രാർത്ഥനയോടെ പള്ളിയിൽ നിന്നാണ് ആരംഭിച്ചത്.
ഇടവകയിലെ 12 ബിസിസികൾ സന്ദർശിച്ച് നടത്തിയ കുരിശിന്റെ വഴി പ്രാർത്ഥന വിശ്വാസികൾക്ക് ആത്മീയ അനുഭവമായി. 100-ലധികം വിശ്വാസികൾ പങ്കെടുത്ത കുരിശിന്റെ വഴി നേർച്ച കഞ്ഞിയോടെയാണ് സമാപിച്ചത്.
ഇടവക വികാരി ഫാ. രാജേഷ് എസ് കുറിച്ചിയിൽ, കൗൺസിൽ സെക്രട്ടറി പി. ബെന്നി കുമാർ, ബിസിസി കോഡിനേറ്റർ പി.ജെ. ജപരാജ്, ഉപദേശി ജഡ്സൺ മനോഹർ, എസ്. സെബ്യാസ്റ്റൻ, എൻ. സുനിൽകുമാർ, സായി ലോഹിതദാസ് എന്നിവർ നേതൃത്വം നല്കി.




