Forane

ചിൽഡ്രൻസ് കമ്മീഷൻ ഫൊറോന വാർഷികം സംഘടിപ്പിച്ചു

വിശാഖ്

വലിയവിള: വ്ളാത്താങ്കര ഫൊറോന അജപാലന ശുശ്രൂഷ ചിൽഡ്രൻസ് കമ്മീഷന്റെ നേതൃത്വത്തിൽ ലിറ്റിൽ വേ, ജീസസ് ഫ്രണ്ട്‌സ് എന്നിവയുടെ വാർഷികം സംഘടിപ്പിച്ചു. മാർച്ച് 21 ശനിയാഴ്ച രാവിലെ 9.30-ന് വലിയവിള ക്രിസ്തുരാജ പള്ളിയിൽ വൈദിക സന്യസ്ത ശുശ്രൂഷ ഫൊറോന ഡയറക്ടർ ഫാ. റെജിൻ അൽഫോൺസ് അധ്യക്ഷത വഹിച്ച വാർഷിക ആഘോഷം ഫെറോന വികാരി ഫാ. വത്സലൻ ജോസ് ഉദ്ഘാടനം ചെയ്തു.

ഫൊറോനായിൽ 6 ഇടവകകളിൽ നിന്നും കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യോഗത്തിൽ ലിറ്റിൽ വേ ക്വിസ് മത്സരം, ഉപന്യാസമത്സരം, അൾത്താര ബാലക ക്വിസ് മത്സരം തുടങ്ങിയവയുടെ സമ്മാനം ഫെറോന വികാരി വിതരണം ചെയ്തു.

കുട്ടികളുടെ ആധ്യാത്മികവും ഭൗതികവുമായ വളർച്ചയ്ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ശുശ്രൂഷകളുടെ പ്രവർത്തനങ്ങൾ നടന്ന് വരുന്നത്. യോഗത്തിൽ ഫെറോന ആനിമേറ്റർ സുനിൽ ഡി.ജെ. സ്വാഗതവും ഫെറോന സെക്രട്ടറി സുനിത ഐ. ആർ. നന്ദിയും ആശംസിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.