ശശി കുമാർ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി സ്ത്രീ ശിശു വികസന കമ്മീഷന്റെ നേതൃത്വത്തിൽ ഒക്‌ടോബർ 31-ന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്റെറിൽ വച്ച് സ്ത്രീജ്യോതി സംഗമം-2025 സംഘടിപ്പിച്ചു. സ്ത്രീജ്യോതി പ്രസിഡന്റ് ലീലാ ലോറൻസ് അധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ ഡി. സെൽവരാജൻ ദാസൻ പിതാവ് ഉദ്‌ഘാടനം ചെയ്തു.
NIDS പ്രസിഡന്റ് മോൺ. ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണവും, NIDS ഡയറക്ടർ ഫാ.രാഹുൽ ബി. ആന്റോ ആമുഖ സന്ദേശവും, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ വി.ആർ. മുഖ്യ സന്ദേശവും നൽകി.
കമ്മീഷൻ സെക്രട്ടറി അൽഫോൻസ ആന്റിൽസ്, സ്ത്രീ ജ്യോതി സെക്രട്ടറി സരിത, ചുള്ളിമാനൂർ മേഖലാ അനിമേറ്റർ ലീല മോഹൻ, ഗവേണിംഗ് ബോഡി അംഗം ആശ, സ്ത്രീജ്യോതി ശ്രീമതി സത്യസിംല, എക്സിക്യൂട്ടീവ് മെമ്പർ അജി, മുൻബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് എന്നിവർ സംസാരിച്ചു.
“പ്രബുദ്ധ സ്ത്രീ അധികാര പങ്കാളിത്തത്തിൽ” എന്ന വിഷയത്തെ ആസ്പദമാക്കി പഠനശിബിരവും സംഘടിപ്പിച്ചു. ജോളി പത്രോസ് ക്ലാസിന് നേതൃത്വം നൽകി. തുടർന്ന്, സ്ത്രീജ്യോതി അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.



