സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: സെന്റ് മേരീസ് എസ് എം നഗർ പളളിയിൽ മീഡിയ മിനിസ്ട്രിയുടെ ഉദ്ഘാടനം ഇടവക വികാരി ഫാ. ഇമ്മാനുവൽ ജോൺ ഒ.സി.ഡി. നിർവ്വഹിച്ചു.
ഇടവകയിലെ ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ വിശ്വാസികളിൽ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് മീഡിയാ പ്രവർത്തകർ പറഞ്ഞു.




