വിശാഖ് വി.സി.
വ്ളാത്താങ്കര: വ്ളാത്താങ്കര ഫൊറോന ചിൽഡ്രൻസ് കമ്മിഷന്റെയും ആരാധന കമ്മിഷന്റെയും നേതൃത്വത്തിൽ ലിറ്റിൽ വെ കുട്ടികൾക്കും ആനിമേറ്റർമാർക്കും ഉപന്യാസ മത്സരവും കുട്ടികൾക്കായുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചു. മത്സരങ്ങൾ വ്ളാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ചാണ് നടത്തിയത്.
വിവിധ ഇടവകകളിൽ മത്സരം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച കുട്ടികളാണ് പ്രസ്തുത മത്സരങ്ങളിൽ പങ്കെടുത്തത്. മത്സരങ്ങൾ ഫൊറോന സമിതി നേതൃത്വം നൽകുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.




