സ്വന്തം ലേഖകൻ
വ്ളാത്താങ്കര: വ്ളാത്താങ്കര ഫൊറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിജയോത്സവ് 2025 വട്ടവിള സെന്റ് ജേക്കബ് പള്ളിയിൽ വച്ച് നടന്നു. ആഗസ്റ്റ് 03 ഞായാഴ്ച ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച പരിപാടി റവ.ഡോ.ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഫൊറോന സെക്രട്ടറി വിൽസ്കുമാർ പൊതുയോഗത്തിന് അധ്യക്ഷത വഹിച്ചു.
കുട്ടികൾക്ക് പ്രസിദ്ധ ഹിപ് നോട്ടിസം സൈക്കോളജിസ്റ്റ് മിനി നടേശൻ മോട്ടിവേഷൻ ക്ലാസ് നൽകി. ഫൊറോന ആനിമിനേറ്റർ ഷൈല മാർക്കോസ്, P.hD കരസ്ഥമാക്കിയ അനു വി.എസ്., വിദ്യാഭ്യാസ ഫൊറോന ഖജാൻജി അഡ്വ. സന്തോഷ് പുതുച്ചേരി, ലില്ലി ടീച്ചർ എന്നിവർ പൊതുയോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.




