ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ മാധ്യമ ശുശ്രൂഷയുടെ മധ്യസ്ഥൻ വി. കാർലോ അക്യൂറ്റിസിന്റെ തിരുനാൾ ആഘോഷിച്ചു. ഒക്‌ടോബർ 19 ഞായർ രാവിലെ 8 മണിയ്ക്ക് നടത്തിയ ആഘോഷമായ ദിവ്യബലിയിൽ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മുഖ്യകാർമ്മികനായി.
ഭക്ത-സംഘടനകളുടെ നേതൃത്വത്തിൽ ഇടവക ജനങ്ങൾ ദിവ്യബലിയിൽ സജീവമായി പങ്കെടുത്തു. വി. കാർലോ അക്യൂറ്റിസിനെ ഇടവക മാധ്യമ ശുശ്രൂഷയുടെ മധ്യസ്ഥനായി ഇടവകവികാരി പ്രഖ്യാപിച്ചു. തുടർന്ന്, ഇടവക മീഡിയ മിനിസ്ട്രി ലോഗോ പ്രകാശനം ചെയ്തു. ദിവ്യബലിയ്ക്ക് ഇടവക മീഡിയ മിനിസ്ട്രി ഭാരവാഹികൾ നേതൃത്വം നൽകി.




