ലിനു ജോസ്
പേയാട്: കട്ടയ്ക്കോട് ഫെറോന കൗൺസിലിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര രൂപതയിൽ നിയമിതരായ പുതിയ വികാരി ജനറലിനും പ്രോക്യുറേറ്ററിനും പ്രീഫെക്ടിനും അനുമോദനമർപ്പിച്ചു. ഞായറാഴ്ച ഈഴക്കോട് സെന്റ് ലിയോപോൾഡ് പള്ളിയിൽ ചേർന്ന ഫെറോന കൗൺസിൽ യോഗത്തിൽ വച്ച് ഫൊറോനാ വികാരി ഫാ.ജോയി സാബുവിന്റെ നേതൃത്വത്തിലായിരുന്നു ആദരമർപ്പിച്ചത്.
പുതിയതായി നിയമിതരായ വികാരി ജനറലും പ്രോക്യുറേറ്ററും വൈസ് റെക്ടറും പ്രീഫെക്ടും നമ്മുടെ ഫൊറോനായിൽ നിന്നായതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഫൊറോനാ വികാരി ഫാ.ജോയി സാബു പറഞ്ഞു.
വികാരി ജനറലായി നിയമിതരായ മൈനർ സെമിനാരി റെക്ടർ മോൺ. ക്രിസ്തുദാസ് തോംസണിനെയും രൂപത പ്രോക്യുറേറ്ററായി നിയമിതരായ ഈഴക്കോട് ഇടവക വികാരി ഫാ.അജു അലക്സിനെയും വൈസ് റെക്ടറായി നിയമിതയായ പ്രീഫെക്ട് ഫാ. ജിനു റോസിനെയും മൈനർ സെമിനാരി പ്രീഫെക്ടായി നിയമിതയായ കട്ടക്കോട് സഹവികാരി ഫാ. അനു സി.യ്ക്കുമാണ് കട്ടയ്ക്കോട് ഫെറോന കൗൺസി അനുമോദനം നൽകിയത്.
നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നിയമന ഉത്തരവുകൾ നെയ്യാറ്റിൻകര രൂപതാ മെത്രാൻ അഭിവന്ദ്യ സെൽവരാജൻ പിതാവ് നൽകിയിരിക്കുന്നത്.




