മീഡിയ മിനിസ്ട്രി, വലിയവിള
വലിയവിള: വലിയവിള ക്രിസ്തുരാജ പള്ളിയിൽ തിരുനാളാഘോഷങ്ങൾക്ക് തുടക്കമായി. ഇടവകാഗം സൈമൺ പീറ്റർ അച്ചന്റെ വിയോഗത്തെ തുടർന്ന് മൂന്നു ദിവസത്തെ ദുഃഖാചരണത്തിനു ശേഷം നവംബർ 16 ഞായറാഴ്ചയാണ് തിരുനാൾ തിരുകർമങ്ങൾ ആരംഭിച്ചത്.
ബി.സി.സി.കളിൽ നിന്നും യൂണിറ്റ് അംഗങ്ങൾ കത്തിച്ച ജൂബിലി തിരികൾ യൂണിറ്റ് മധ്യസ്ഥരുടെ ഛായ ചിത്രവും വഹിച്ച് പള്ളിയിലെത്തി. തുടർന്ന് ഇടവക വികാരി ഈ വർഷത്തെ തിരുനാൾ കൊടിയേറ്റി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയുമായിരുന്നു.
തുടർന്ന് നടന്ന ഭക്തി സാന്ദ്രമായ ദിവ്യബലിക്ക് രൂപത മുൻ വികാരി ജനറൽ മോൺ. വിൻസെന്റ് കെ. പീറ്റർ മുഖ്യ കാർമ്മികനായി, മോൺ. വി. പി. ജോസ് വചന പ്രഘോഷണം നടത്തി.
നവംബർ 16 ഞായറാഴ്ച ആരംഭിച്ച തിരുനാൾ നവംബർ 23 ഞാറാഴ്ച സമാപിക്കും.




