നയന
പഴുക്കാട്: പഴുക്കാട് തിരുഹൃദയ പള്ളിയിൽ ഒക്ടോബർ 12 ഞായറാഴ്ച വി. കാർലോ അക്യൂറ്റീസിന്റെ ഒന്നാം തിരുനാൾ സമുചിതമായി ആഘോഷിച്ചു. ഫാ.പ്രശാന്ത് OCD ദിവ്യബലിയ്ക്ക്
മുഖ്യകാർമികനായി. ദിവ്യബലി മധ്യേ വിശുദ്ധന്റെ ചിത്രത്തിന് മുന്നിൽ വിശ്വാസത്തോടെ തിരികൾ കത്തിച്ച് ഇടവക വിശ്വാസികൾ അണിനിരന്നു.
ഉച്ചയ്ക്ക് 2 മണിക്ക് സോഷ്യൽ മീഡിയകളുടെ ദുരുപയോഗവും സൈബർകുറ്റകൃത്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി “click with care” എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ.ഇമ്മാനുവൽ ജോൺ OCD ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം റൂറൽ സൈബർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സുരേഷ് കുമാർ (ഇൻസ്പെക്ടർ ഓഫ് പോലീസ്), അഖിൽ രാജ് (സിവിൽ പോലീസ് ഓഫീസർ) എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
തുടർന്ന്, സെന്റ് പീറ്റേഴ്സ് ബിസിസി യൂണിറ്റിലെ കുട്ടികളും യുവജനങ്ങളും ചേർന്ന് “ദൈവത്തിന്റ വെമ്പ്സൈറ്റ്” എന്ന പേരിൽ വി. കാർലോയുടെ ജീവിതത്തെ ആധാരമാക്കി അവതരിപ്പിച്ച ചിത്രീകരണം ഏറേ ശ്രദ്ധ ആകർഷിച്ചു.




