ക്‌ളീറ്റസ് തോമസ്
പേരയം: പേരയം സെന്റ് മേരീസ് ഇടവകയിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ മാതാവിന്റെ ഭക്തി വർദ്ധിപ്പിക്കുന്നതിനായി സെൽഫി പോയിന്റ് സ്ഥാപിച്ചു. ഒക്‌ടോബർ 04 ശനിയാഴ്ച വൈകുന്നേരം ദിവ്യബലിക്ക് ശേഷം ചുള്ളിമാനൂർ ഫെറോനാ വികാരി ഫാ. ബിനു ആശീർവാദ കർമ്മം നിർവഹിച്ച് ഇടവക ജനങ്ങൾക്കായി സമർപ്പിച്ചു.
ഇടവക വികാരി ഫാ. അനുജോ ജോർജ്, മദർ സുപ്പീരിയർ സിസ്റ്റർ ദീപ ജോസഫ്, പാരിഷ് കൗൺസിൽ അംഗങ്ങൾ, സെൽഫി പോയിന്റ് സ്പോൺസർ ചെയ്തവർ, ഇടവക ജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.




