സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ആശുപത്രിയിൽ രോഗികളായി കഴിയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടുകൂടി നെയ്യാറ്റിൻകര ലത്തീൻ രൂപതാ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന “മന്ന” പൊതിച്ചോറ് വിതരണം കെ.സി.വൈ.എം. വ്ലാത്താങ്കര ഫൊറോന സമിതിയുടെ ആതിഥേയത്വത്തിൽ നടന്നു. നവംബർ 15 ശനിയാഴ്‌ച ഉച്ചയ്ക്ക് 1.00 മണിക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നുമായി ശേഖരിച്ച 300 ഓളം പൊതിച്ചോറുകൾ വിതരണം ചെയ്തു.
രൂപത ജനറൽ സെക്രട്ടറി അഖിൽ, എക്സ് ഒഫീഷ്യോ അംഗം സജു ജെ.എസ്., അനിമേറ്റര്‍ മോഹനൻ തുടങ്ങിയ രൂപത സമിതി അംഗങ്ങളും വ്ലാത്താങ്കര ഫൊറോന പ്രസിഡന്റ് നിതിൻ, സെക്രട്ടറി അബി, കൗൺസിലർ ആതിര എന്നിവരും യൂണിറ്റ് പ്രസിഡന്റുമാരായ ജിബിൻ (അമരവിള യൂണിറ്റ് പ്രസിഡന്റ്), മഹി (കുളത്തൂർ യൂണിറ്റ് പ്രസിഡന്റ്) തുടങ്ങിയവരും സന്നിഹിതരായിരുന്നു.




