സ്വന്തം ലേഖൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ മുതിർന്ന വൈദികൻ ഫാ. സൈമൺ പീറ്റർ നിര്യാതനായി, 70 വയസായിരുന്നു. കുറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മൃതസംസ്‌കാര ശുശ്രൂഷ നാളെ ഉച്ചകഴിഞ്ഞ് 3.00 മണിക്ക് വലിയവിള ക്രിസ്‌തുരാജ ദൈവാലയത്തിൽ നടക്കും. വലിയവിളയിൽ നിന്നുള്ള ആദ്യ വൈദികനാണു ഫാ. സൈമൺ പീറ്റർ.
വെള്ളിയാഴ്ച രാവിലെ 6.30 മുതൽ 8.00 മണി വരെ അദ്ദേഹം ഇപ്പോൾ വികാരിയായിരുന്ന മൈലമൂട് വേളാങ്കണ്ണിമാതാ ഇടവക പള്ളിയിലും 9.00 മണി മുതൽ 10.30 വരെ അദ്ദേഹം മുമ്പ് വികാരിയായിരുന്ന പാലിയോട് സെൻ്റ് ജോസഫ് പള്ളിയിലും 11.30 മുതൽ 12.00 വരെ വലിയവിളയിലെ സ്വഭവനത്തിലും 12.30 മുതൽ വലിയവിള ക്രിസ്‌തുരാജ പള്ളിയിലും പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. തുടർന്നാണു മൃതസംസ്കാര ശുശ്രൂഷ നടക്കുക.
പരേതരായ സെൽവ മുത്തു – റോസമ്മ ദമ്പതികളുടെ 9 മക്കളിൽ എട്ടാമനാണു.
ജീവചരിത്രം:
1955 ഡിസംബർ 13-നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസം വി എം എൽ പി എസ് വലിയവിളയിലും സെൻറ് പീറ്റേഴ്സ് യുപി സ്കൂൾ വ്ലാത്തങ്കര, ഗവൺമെൻറ് ഹൈസ്കൂൾ കുളത്തൂർ എന്നിവിടങ്ങളിലുമായി പൂർത്തിയാക്കി.
1976 ജൂൺ മാസം ഒന്നാം തീയതി പാളയം സെന്റ് വിൻസെന്റ്‌സ് മൈനർ സെമിനാരിയിൽ വൈദിക പരിശീലനമാരംഭിച്ചു. ആലുവ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. 1986 ഡിസംബർ 22-നു ജേക്കബ് അച്ചാരുപറമ്പിൽ പിതാവിൽ നിന്ന് പൗരോഹിത്യ സ്വീകരിച്ചു.
പൗരോഹിത്യ ശുശ്രൂഷ:
1986 മുതൽ 89 വരെ പത്താംകല്ല് ബാലരാമപുരം കല്ലമ്പലം ലൂർദ്പുരം വെള്ളലമ്പ് എന്നീ ഇടവകകളിലും,
1989 മുതൽ 93 വരെ തേവൻ പാറ പേരിലാ പന്നികോണം കുരിയാത്തി പനക്കോട് എന്നീ ഇടവകകളിലും,
1993 മുതൽ 2001 വരെ പനക്കോട് പന്നിക്കോണം കുരിയാത്തി വാലുക്കോണം എന്നീ ഇടവകകളിലും,
2001-2002 കാലയളവിൽ പറണ്ടോട് ചേരാപ്പള്ളി ആര്യനാട് കുളപ്പട ഇടവകയിലും,
2003-2008 കാലയളവിൽ പറണ്ടോട് ചേരാപ്പള്ളി മലയന്തേരി ഇടവകകളിലും,
2008 മുതൽ 2013 വരെ മണ്ണൂർ, ആനാവൂർ, തട്ടിയൂർ ഇടവകകളിലും,
2013 മുതൽ 2019 വരെ മലപ്പനംകോട് കാരോട് ഇടവകകളിലും,
2019 മുതൽ 2025 വരെ പാലിയോട് ചാമവിള ഇടവകകളിലും സേവനമനുഷ്ഠിച്ചു.
2025 ജനുവരി മുതൽ മൈലമൂട് ഐത്തിയൂർ ഇടവകകളിലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു




