സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: പോപ്പ് ഫ്രാൻസിസ് സ്റ്റഡി സർക്കിളിൻ്റെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നതിൻ്റെ ഭാഗമായി ഒരു സ്ഥിരം കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. നെയ്യാർ ഡാം സെൻ്റ് ആൻ്റണീസ് ലത്തീൻ കത്തോലിക്ക പള്ളി കാമ്പസിലാണു “ലൗദാത്തോ സി സെൻ്റർ” എന്നപേരിൽ സ്ഥാപനം ആരംഭിക്കുക.
2025 ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 9 ന് ലൗദാത്തോ സി സെൻ്ററിന്റെ ആശീർവാദം നടക്കുമെന്ന് പോപ്പ് ഫ്രാൻസിസ് സ്റ്റഡി സർക്കിൾ ഭാരവാഹികൾ അറിയിച്ചു. തുടർന്ന് 10.30 ന് ഫ്രാൻസിസ് പാപ്പയുടെ അവസാനത്തെ ചാക്രിക ലേഖനമായ Dilexit nos (അവിടുന്ന് നമ്മെ സ്നേഹിക്കുന്നു) അടിസ്ഥാനമാക്കി ഒരു സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. റവ. ഫാ. തിയോഡേഷ്യസ് ഡിക്രൂസ് സെമിനാർ നയിക്കും.




