ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ ചർച്ചിൽ മീഡിയ മിനിസ്ട്രി നവംബർ 2 ഞായറാഴ്ച്ച മാധ്യമ മധ്യസ്ഥൻ വി. കാർലോ അക്യൂറ്റിസിന്റെ ചിത്രരചന, ഉപന്യാസരചന മത്സരങ്ങൾ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മത്സരങ്ങൾ ഉത്ഘാടനം ചെയ്തു.
രൂപത മീഡിയ മിനിസ്ട്രിയുടെ നിർദ്ദേശപ്രകാരം വി. കാർലോ അക്യൂറ്റിസിനെ പരിജയപ്പെടുത്താനായി നേഴ്സറി, എൽ പി, യുപി, ഹൈസ്‌കൂൾ, കോളേജ്, മുതിർന്നവർ എന്നിങ്ങനെ വിഭാഗങ്ങളിലായിട്ടാണ് ചിത്രരചന, പെൻസിൽ ഡ്രോങ്, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടത്തിയത്. 58 പേർ പങ്കെടുത്തു.
ഇടവക മീഡിയ മിനിസ്ട്രി സെക്രട്ടറി എ.ആർ. ജോസ്, ഇടവക പ്രതിനിധി പി.ജെ.ജപരാജ്, ഖജാൻജി അജേഷ് വി.ഐ., അഖിൽ എസ്.റ്റി. എന്നിവർ നേതൃത്വം നല്കി.




