ഷീജാരാജ്
പേയാട് : പേയാട് സെന്റ് സേവ്യേഴ്സ് പള്ളിയിൽ നിഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുഷ്പമേള സംഘടിപ്പിച്ചു. ഒക്ടോബർ 25 ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് നടന്ന പുഷ്പമേളയിൽ ഇടവക വിശ്വാസികൾ പങ്കെടുത്തു.
പള്ളിചാപ്പലിന് മുന്നിൽ റോസ് ഗാർഡൻ നിർമ്മിക്കുന്നതിന്റെ ഭാഗമായി ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടിയാണ് നിഡ്സ് യൂണിറ്റ് പുഷ്പമേള സംഘടിപ്പിച്ചത്.




