സുജു ഡി.ജെ.
വ്ലാത്താങ്കര: പരിശുദ്ധ അമ്മയുടെ ജനനത്തിരുനാൾ ആഘോഷിച്ച് വ്ലാത്താങ്കര ഇടവക മതബോധന സമിതി. 7-ാം തിയതി ഞായറാഴ്ച മതബോധന അസംബ്ലിയിൽവച്ച് ഇടവക വികാരി ഫാ. ജോയി സി. കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.
വീടുകളിൽ നിന്ന് കൊണ്ടുവന്ന പൂക്കൾ പിറന്നാൾ സമ്മാനമായി കുട്ടികൾ അമ്മക്ക് സമർപ്പിച്ചു. മതബോധന ഹെഡ്മാസ്റ്റർ സുജു ഡി.ജെ., ദിനാചരണങ്ങളുടെ കൺവീനർ ജൂലി വി.എൽ., സിസ്റ്റേഴ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.




