സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ ബൈബിൾ പാരായണ മാസാചരണത്തിന്റെ രൂപതാതല ഉദ്ഘാനം നവംബർ 26 ബുധനാഴ്ച നടന്നു. നെയ്യാറ്റിൻകര ജോൺ പോൾ സെക്കന്റ് ഹോമിൽ നടന്ന പരിപാടി രൂപത അജപാലന ശുശ്രൂഷ ഡയറക്ടർ റവ.ഡോ.രാജദാസ് ഉദ്‌ഘാടനം ചെയ്തു. ഉപദേശിമാരുടെ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ലിജോ ഫ്രാൻസിസ് ബൈബിൾ പ്രതിഷ്ഠ നടത്തി.
നെയ്യാറ്റിൻകര രൂപത അജപാലന ശുശ്രൂഷയുടെ നേതൃത്വത്തിൽ ബൈബിൾ കമ്മിഷനാണ് ബൈബിൾ പാരായണ മാസാചരണത്തിന് നേതൃത്വം നൽകുന്നത്. രൂപതയിലെ എല്ലാ പള്ളികളിലും ബൈബിൾ പാരായണ മാസാചരണം വലിയ പ്രാധാന്യത്തോടെ പൂർത്തീകരിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് ബൈബിൾ കമ്മിഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ജോസഫ് ഷാജി പറഞ്ഞു.
മതബോധന കമ്മിഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.അരുൺ കുമാർ, മീഡിയാ മിനിസ്ട്രി ഡയറക്ടർ റവ.ഡോ. ജസ്റ്റിൻ ഡൊമിനിക്, അൽമായ ശുശ്രൂഷ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. അനുജോ, ഫാ. വിജിൻ എസ്. ആഞ്ചലോസ്, ഫാ. വിപിൻ രാജ് എന്നിവരും ആനിമേറ്റർമാരും രൂപത ഓഫീസ് സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.
ബൈബിൾ പാരായണ മാസാചരണത്തിന്റെ ഇടവകാതല ഉദ്ഘാനം നവംബർ 30 ഞായറാഴ്ച രൂപതയിലെ എല്ലാ ഇടവകകളിലും നടക്കുമെന്ന് അജപാലന ശുശ്രൂഷ ഡയറക്ടർ അറിയിച്ചു.




