സ്വന്തം ലേഖകൻ
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റ ബിഷപ്പ് ഡി.സെല്‍വരാജന്‍ നെയ്യാറ്റിന്‍കര രൂപതയുടെ ഭദ്രാസന ദൈവാലയമായ അമലോത്ഭവമാതാ കത്തിഡ്രല്‍ പളളിയിലെ തന്റെ ഔദ്യോഗിക ഇരിപ്പിടത്തിൽ ഉപവിഷ്ടനായി. തുടർന്ന്, രൂപതയുടെ പുതിയ ഇടയെനെന്ന നിലയിലുള്ള ആദ്യദിവ്യബലി അര്‍പ്പിച്ചു. മുന്‍രൂപതാധ്യക്ഷൻ ഡോ.വിന്‍സെന്‍റ് സാമുവല്‍ സഹകാര്‍മ്മികനായി.
കരുണയോടെ ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ ധാരാളം വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും ദൗത്യ ബോധ്യത്തില്‍ നിന്ന് പിന്‍മാറാതെ വെല്ലുവിളികളെ തരണം ചെയ്ത് മുന്നോട്ട് പോകണമെന്നും ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ വചന സന്ദേശത്തില്‍ പറഞ്ഞു. രൂപതയിലെ വൈദികരും സന്യസ്തരും കൂരിയ അംഗങ്ങളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും വിശ്വാസി സമൂഹവും ദിവ്യബലിയില്‍ പങ്കെടുത്തു.




