അനൂപ് എ.സി.
തിരുപുറം: തിരുപുറം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെ 46-ാമത് തിരുനാളിന്റെ നോട്ടീസ് നവംബർ 2 ഞായറഴ്ച്ച രണ്ടാമത്തെ ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ. ജിബിൻരാജ് പ്രകാശനം ചെയ്തു. തുടർന്ന്, പാരീഷ് കൗൺസിൽ അംഗങ്ങളുടെയും ഇടവക ജനങ്ങളുടെയും സാന്നിധ്യത്തിൽ നോട്ടീസിന്റെ ആദ്യ വിതരണം പാരീഷ് കൗൺസിൽ വൈസ് പ്രസിഡന്റ് ജോൺ റോസ് സാറിനു നൽകി നിർവഹിക്കുകയും ചെയ്തു.
ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ 2025 നവംബർ 28 വെള്ളിയാഴ്ച്ച തിരുനാൾ കൊടിയേറ്റി തുടക്കം കുറിച്ച് ഡിസംബർ 7 ഞായറാഴ്ച്ച വരെ നടക്കും. തിരുനാളിനോട് മുന്നോടിയായി നവംബർ 23 മുതൽ 27 വരെ ഫാ. ആന്റണി പയ്യപ്പിള്ളി നയിക്കുന്ന തിരുപുറം ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കും.
എല്ലാ വിശ്വാസികളെയും തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി തിരുപുറം സെന്റ് ഫ്രാൻസിസ് സേവ്യർ ദൈവാലയത്തിലേയ്ക്ക് ഇടവക കൗൺസിൽ സ്വാഗതം ചെയ്യുന്നു.




