ഷിബു ചീനിവിള
ചീനിവിള: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ കട്ടക്കോട് ഫൊറോനയിലെ ചീനിവിള ക്രിസ്തുരാജ പള്ളിയിൽ സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഇടവക ജനങ്ങൾക്കായി ജപമാല മാസത്തോടനുബന്ധിച്ച് ജപമാല നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. അരുൺ രാജ് ഡി. പി. ഇടവക വിശ്വാസികൾക്ക് ജപമാല നിർമ്മാണ പരിശീലനം നൽകി. ഇടവകയിലെ 15 പേർ ജപമാല നിർമ്മാണ പരിശീലനത്തിൽ പങ്കെടുത്തു.




