വിജയനാഥ് വി.
തൊളിക്കോട്: തേവൻപാറ ഫാത്തിമ മാതാ ദൈവാലയത്തിന്റെ ആഭിമുഖ്യത്തിൽ പച്ചമല ലൂർദ് മാതാ കുരിശടിയിൽ നിന്ന് ഫാത്തിമ മാതാ ദൈവാലയത്തിലേക്ക് ജപമാല റാലി നടത്തി. ജപമാലയും കയ്യിൽ പിടിച്ച് ജപമാല പ്രാത്ഥന ചൊല്ലി നിരവധി പേരാണ് റാലിയിൽ പങ്കെടുത്തത്.
അലങ്കരിച്ച മാതാവിന്റെ തിരുസ്വരൂപവും ഏന്തി, മാതാവിന്റെ വിവിധ വേഷങ്ങൾ അണിഞ്ഞ് മാലാഖ കുട്ടികളുമായി പ്രദക്ഷിണമായാണ് വിശ്വാസികൾ പങ്കെടുത്തത്. തുടർന്ന്, നടന്ന ദിവ്യബലിക്ക് ഇടവക വികാരി ഫാ. വിനോദ് ജെയിംസ് നേതൃത്വം കൊടുത്തു.
മാതാവിന്റെ വണക്കമാസമായ ഒക്ടോബർ മുഴുവൻ കുരിശടികളിലും ദൈവാലയത്തിലും ജപമാല അർപ്പിച്ചുവരികയാണ്. ഫാത്തിമ മാതാവിന്റെ നാമധേയത്തിലുള്ള തേവൻപാറ ദൈവാലയത്തിലെ കുരിശടികളായ പച്ചമല ലൂർദ് മാതാ കുരിശടി, തേവന്‍പാറ വേളാങ്കണ്ണി കുരിശടി, മാതാവിന്റെ ഗ്രോട്ടോയിലും ദിവസവും ജപമാല നടത്തിവരുന്നു.




