സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര:- ചാവല്ലൂർപൊറ്റ വിശുദ്ധ ദേവസഹായം പള്ളിയിൽ മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ വിശുദ്ധ. കാർലോ അക്യൂട്ടീസ് തിരുനാൾ ആഘോഷിച്ചു.
ഒക്‌ടോബർ 26 ഞായറാഴ്ച വി. കാർലോ അക്യൂട്ടീസ്നായി പ്രത്യേക ദിവ്യബലി അർപ്പിച്ചു. തിരുനാളിനോട് അനുബന്ധിച്ച് മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഇടവക വിശ്വാസികൾക്കും വിദ്യാർത്ഥികൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ചിത്രരചന, പോസ്റ്റർ മേക്കിങ്ഡിജിറ്റൽ പോസ്റ്റർ മേക്കിങ്, ഡിജിറ്റൽ വീഡിയോ മേക്കിങ്, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് ഇടവകവികാരി ഫാ.രാജേഷ് കുറിച്ചിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.




