സിമി സിൽവിസ്റ്റർ
കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ KLCA യുടെ “കൈത്താങ്ങ്” പദ്ധതി 21-നു രാവിലെ 7.30 ന് ഇടവക വികാരി ഫാ. ജോയ് സാബു വൈ. ഉത്ഘാടനം ചെയ്തു.
ലത്തീൻ സമുദായ സർട്ടിഫിക്കറ്റ് വിഷയത്തിൽ അനുഭവിച്ചു വരുന്ന പ്രശ്നങ്ങൾ നേരിടുന്നതിന് വേണ്ടി ഇടവകാതലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് കൈത്താങ്ങ്. ഒരു കുടുംബത്തെ സംബന്ധിക്കുന്ന വിവരങ്ങൾ എല്ലാം ശേഖരിച്ച് ഒരു ഫയലിൽ ആക്കുകയും തുടർന്ന് കുടുംബത്തിൽ ഒരു പകർപ്പും, ഇടവകയിൽ ഇതിൻ്റെ മറ്റൊരു പകർപ്പും സോഫ്റ്റ് കോപ്പിയും സൂക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
KLCA യുടെ രൂപതാ പ്രസിഡൻ്റ് ഡി ജി അനിൽ ജോസ് ആശംസ അർപ്പിച്ചു സംസാരിച്ചു. ഫൊറോന പ്രസിഡൻ്റ് ഗോപകുമാർ, യൂണിറ്റ് പ്രസിഡൻ്റ് മരിയ ജസ്റ്റിൻ, KLCWA പ്രസിഡൻ്റ് ജോളി, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള സ്വതന്ത്ര ഭാരതത്തിൽ സവർണരും അവർണരും തമ്മിലുള്ള അന്തരം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ സംവരണം എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്നതിനെ കുറിച്ച് അനിൽ ജോസ് എടുത്തുപറയുകയുണ്ടായി.




