Diocese

കേരളത്തിലെ ലത്തീന്‍ സമുദായം നേരിടുന്നത് അവഗണനമാത്രമെന്ന് ബിഷപ്പ് ഡോ.സെല്‍വരാജന്‍

സ്വന്തം ലേഖകൻ

നെയ്യാറ്റിന്‍കര: കേളത്തില്‍ ലത്തീന്‍ സമുദായം നേരിടുന്നത് അവഗണനമാത്രമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.സെല്‍വരാജന്‍. കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍ നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ സംഘടിപ്പിച്ച സമുദായ സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിതാവ്. ലത്തീന്‍ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിന് 1947-ന്റെ മാനദണ്ഢം ഒരു ഉത്തരവിലൂടെ പരിഹരിക്കാമായിരുന്നിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല, ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നുമില്ല. മറ്റ് സമുദായങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുന്ന സര്‍ക്കാര്‍ ലത്തീന്‍ സമുദായത്തെ പരിഗണിക്കുന്നേ ഇല്ലെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.

നമ്മുടെ സമുദായാംഗങ്ങൾ അനുഭവിച്ചു വരുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാര മാർഗം കണ്ടെത്തുക എന്നതാണ് സമുദായ സമ്പർക്ക പരിപാടിയിലൂടെ ലക്ഷ്യം വയ്‌ക്കുന്നതെന്നും, പ്രശ്നങ്ങൾക്ക് അതായത് സ്ഥലങ്ങളിൽ തന്നെ പരിഹാരമാർഗം കണ്ടത്തുന്നതിന് ഈ സമുദായ സമ്പർക്ക‌ പരിപാടി ഉപകരിക്കുമെന്നും കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.ഷെറി ജെ. തോമസ്‌‌‌ പറഞ്ഞു.

കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, പാറശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍, കെഎല്‍സിഎ രൂപത പ്രസിഡന്റ് അനില്‍ ജോസ്, അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ. എസ്.എം. അനില്‍കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി രതീഷ് ആന്‍റണി, പ്രസിഡന്‍റ് ബിജു ജോസി, കെഎല്‍സിഡബ്ല്യൂഎ രൂപത പ്രസിഡന്‍റ് ഉഷാരാജന്‍, കെഎല്‍സിഎ മുൻരൂപത പ്രസിഡന്റ് ആല്‍ഫ്രഡ് വില്‍സണ്‍, ഡിസിഎംസ് രൂപത പ്രസിഡന്‍റ് പ്രഭുല്ലദാസ്, അഗസ്റ്റ്യന്‍, രാജേന്ദ്രന്‍, അഡ്വ. രാജു, രാജന്‍, ഫെലിക്സ് എന്നിവര്‍ പങ്കെടുത്തു.

7 രൂപതകളിലാണ് നിലവില്‍ സമുദായ സമ്പര്‍ക്ക പരിപാടി പൂര്‍ത്തിയാക്കിയത്, തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിന് മുമ്പ് മറ്റ് രൂപതകളിലും പരിപാടി പൂര്‍ത്തീകരിക്കുമെന്ന് കെഎല്‍സിഎ അറിയിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.