Parish

കെ.സി.വൈ.എം. ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

സിമി സെൽവിസ്റ്റർ

കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിലെ കെ.സി.വൈ.എം. യൂണിറ്റ് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ഡിസംബർ 27 ശനിയാഴ്ച രാവിലെ 10 മണിക്ക് ആഘോഷ പരിപാടി ഇടവക സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR ഉദ്ഘാടനം ചെയ്തു. തുടർന്ന് എക്സിക്യൂട്ടീവ് അംഗങ്ങളും, സിസ്റ്റർ ഡൈനുവും ക്രിസ്തുമസ് സന്ദേശം നൽകി.

വിവിധ ഗെയിമുകൾ സംഘടിപ്പിക്കുകയും ക്രിസ്മസ് ഫ്രണ്ടിനെ തെരഞ്ഞെടുത്ത് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
മണ്ണടിക്കോണം ലിറ്റിൽ ഫ്ലവർ ഹോം സന്ദർശിക്കുകയും അവർക്ക് വേണ്ടി ഭക്ഷണം ഒരുക്കുകയും അവരോടൊപ്പം ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. അന്തേവാസികളും യുവജനങ്ങളും പരിപാടികളും അവതരിപ്പിച്ചു. തുടർന്ന് സഹവികാരി ഫ്രാങ്കോ അച്ചൻ ക്രിസ്മസ് സന്ദേശം നൽകുകയും കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുകയും ചെയ്തു.

ആഘോഷങ്ങൾക്ക് ശേഷം വിലയിരുത്തൽ യോഗവും നടത്തി. യൂണിറ്റിലെ 22 യുവജനങ്ങൾ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.