Parish

കാരോട് ഇടവകയിൽ NEST ക്ലാസ് നടത്തി

ലിനു ജോസ്‌

കാരോട്: കാരോട്, സെന്റ് തോമസ് പള്ളിയിൽ വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ NEST നടത്തി. ഫെബ്രുവരി 15 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് മാതാപിതാക്കൾക്കായി സംഘടിപ്പിച്ച ക്ലാസ് ഇടവക വികാരി ഫാ.ആന്റണി സോണി പനയ്ക്കൽ IVDei ഉദ്ഘാടനം ചെയ്തു.

രസകരവും വൈവിധ്യവുമാർന്ന പ്രവർത്തനങ്ങളിലൂടെ കുഞ്ഞുങ്ങളുടെ വളർച്ചയിൽ മാതാപിതാക്കന്മാർക്കുള്ള പങ്കിനെക്കുറിച്ചും ശരിയായ രക്ഷാകർതൃത്വം എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ചും ഫൊറോന വിദ്യാഭ്യാസ സമിതി ആനിമേറ്റർ ലിനു എസ്സ്, ഫെറോന വിദ്യാഭ്യാസ സെക്രട്ടറി ജോയ് റ്റി. എന്നിവർ ക്ലാസ്സ് നയിച്ചു.

ഇടവകയിലെ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ ഇടവക ബി.സി.സി. കോ-ഓഡിനേറ്റർ ഷാജി എസ്. സ്വാഗതവും ഇടവക വചനബോധന HM ലിസി ജോർജ് നന്ദിയും ആശംസിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.