റിനു എസ്. ജസ്റ്റസ്
പേയാട്: സെന്റ് ജൂഡ് ഇടവക അംഗങ്ങളുടെ പേരുകൾകൊണ്ട് രൂപപ്പെടുത്തിയ ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ ഛായാചിത്രം തിരുനാളിന്റെ സമാപന ദിവസം പിതാവിന് സമ്മാനിച്ചു. സെന്റ് ജൂഡ് പള്ളിയിലെ 464 അംഗങ്ങളുടെ പേരുകൾ കൊണ്ടാണ് ബിഷപ്പിന്റെ ഛായാചിത്രം വരച്ചിരിക്കുന്നത്.
സെന്റ് ജൂഡ് മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയ സംരഭത്തിന് ഇടവകയിലെ 6 ബി.സി.സി.കളിൽ നിന്നുമാണ് പേരുകൾ ശേഖരിച്ചത്. പിതാവിന്റെ പ്രാർത്ഥനകളിൽ നിരന്തം സെന്റ് ജൂഡ് ഇടവകയും ഉണ്ടാകുന്നതിന് ഈ ചിത്രം കാരണമാകുമെന്ന് മീഡിയാ മിനിസ്ട്രി അംഗങ്ങൾ പറഞ്ഞു.



