വൈശാഖ് വി.സി.
വ്ലാത്താങ്കര: വ്ലാത്താങ്കര ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ഉത്സവ് 2K25 എന്നപേരിൽ കെ.സി.വൈ.എം. ഫൊറോന കലോത്സവം വ്ലാത്താങ്കര പള്ളിയിൽ വച്ച് നടത്തി. ഒക്‌ടോബർ 18 ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് കെ.സി.വൈ.എം. ഫൊറോന പ്രസിഡന്റ് നിതിൻ അധ്യക്ഷനായ ഉദ്‌ഘാടന യോഗം ഫൊറോന കെ.സി.വൈ.എം. ഡയറക്ടർ ഫാ.രതീഷ് മാർക്കോസ് ഉദ്ഘാടനം ചെയ്തു.
ഫൊറോന അനിമേറ്റർ സുനിൽ ഡി.ജെ., ഫൊറോന എക്സിക്യൂട്ടീവ് അംഗംങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വേദി ഒന്നിൽ ഗ്രൂപ്പ് ഇനങ്ങളും വേദി രണ്ടിൽ സിംഗിൾ ഇനങ്ങളുമാണ് നടന്നത്. വൈകിട്ട് 4.30 ഓടുകൂടി മത്സരം അവസാനിച്ചു. 200 ഓളം യുവജനങ്ങൾ കലോത്സവത്തിന്റെ ഭാഗമായി.




