Word of God

ആണ്ടുവട്ടം ഒന്നാം വാരം ജനുവരി 12 വചനവായന

ജനുവരി 12 തിങ്കൾ

ഒന്നാം വായന

സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽ നിന്ന്

(വന്ധ്യത നിമിത്തം അവളുടെ സപത്നി അവളെ വേദനിപ്പിച്ചിരുന്നു)

എഫ്രായിം മലനാട്ടിലെ റാമാത്തയിമിൽ സൂഫ് വംശജനായ എല്ക്കാന എന്നൊരാളുണ്ടായിരുന്നു. അവൻ്റെ പിതാവ് യറോഹാം ആയിരുന്നു. യറോഹാം എലീഹുവിൻറെയും എലീഹു തോഹുവിൻെറയും തോഹൂ എഫ്രായിംകാരനായ സൂഫിന്റെയും പുത്രനായിരുന്നു. എല്ക്കാനയ്ക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു ഹന്നായും പെനീന്നായും. പെനീന്നായ്ക്കു മക്കളുണ്ടായിരുന്നു; ഹന്നായ്ക്കാകട്ടെ, മക്കളില്ലായിരുന്നു. എല്ക്കാന സൈന്യങ്ങളുടെ കർത്താവിനെ ആരാധിക്കാനും അവിടത്തേക്കു ബലിയർപ്പിക്കാനുമായി വർഷംതോറും തന്റെ  പട്ടണത്തിൽനിന്ന് ഷീലോയിലേക്കു പോകുമായിരുന്നു. ഏലിയുടെ പുത്രൻമാരായ ഹോഫ്നിയും ഫിനെഹാസും ആയിരുന്നു അവിടെ കർത്താവിന്റെ പുരോഹിതൻമാർ. ബലിയർപ്പിക്കുന്ന ദിവസം, എല്ക്കാന ഭാര്യ പെനീന്നായ്ക്കും അവളുടെ പുത്രൻമാർക്കും പുത്രിമാർക്കും ഓഹരി കൊടുത്തിരുന്നു. ഹന്നായെ കൂടുതൽ സ്നേഹിച്ചിരുന്നെങ്കിലും അവൾക്ക് ഒരംശം മാത്രമേ നല്‌കിയിരുന്നുള്ളൂ. എന്തെന്നാൽ, കർത്താവ് അവളെ വന്ധ്യയാക്കിയിരുന്നു. വന്ധ്യത നിമിത്തം അവളുടെ സപത്നി അവളെ വേദനിപ്പിച്ചിരുന്നു. ആണ്ടുതോറും കർത്താവിന്റെ ഭവനത്തിലേക്കു പോയിരുന്നപ്പോഴൊക്കെ അവൾ ഹന്നാനെ പ്രകോപിപ്പിച്ചിരുന്നു. അതിനാൽ, ഹന്നാ കരയുകയും ഭക്‌ഷണം കഴിക്കാതിരിക്കുകയും ചെയ്തു ഭർത്താവായ എലക്കാന അവളോടു ചോദിച്ചു, ഹാ, എന്തി  നാണ് നീ കരയുകയും ഭക്ഷിക്കാതിരിക്കുകയും  ചെയ്യുന്നത്. എന്തിനു ദുഃഖിക്കുന്നു? ഞാൻ നിനക്കു പത്തു പുത്രൻമാരിലും ഉപരിയല്ലേ?

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, ഞാൻ അങ്ങേക്കു കൃതജ്ഞതാബലി അർപ്പിക്കും

കർത്താവ് എന്റെമേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കു ഞാൻ എന്തു പകരംകൊടുക്കും? ഞാൻ രക്ഷയുടെ പാനപാത്രമുയർത്തി കർത്താവിൻെ നാമം വിളിച്ചപേക്ഷിക്കും.

കർത്താവേ, ഞാൻ അങ്ങേക്കു കൃതജ്ഞതാബലി അർപ്പിക്കും

അവിടത്തെ ജനത്തിന്റെ മുൻപിൽ കർത്താവിനു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും. ഞാൻ അങ്ങേക്കു കൃതജ്‌ഞ താബലി അർപ്പിക്കും; ഞാൻ കർത്താവിന്റെ നാമം വിളിച്ച പേക്ഷിക്കും.

കർത്താവേ, ഞാൻ അങ്ങേക്കു കൃതജ്ഞതാബലി അർപ്പിക്കും

അവിടത്തെ ജനത്തിന്റെ മുൻപിൽ കർത്താവിനു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും. കർത്താവിന്റെ ആലയത്തിന്റെ അങ്കണത്തിൽ, ജറുസലേമേ, നിന്റെ മധ്യത്തിൽ ത്തന്നെ, കർത്താവിനെ സ്‌തുതിക്കുവിൻ.

കർത്താവേ, ഞാൻ അങ്ങേക്കു കൃതജ്ഞതാബലി അർപ്പിക്കും

അല്ലേലൂയാ !

അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ. അല്ലേലൂയാ!

സുവിശേഷം

മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ)

അക്കാലത്ത്, യോഹന്നാൻ ബന്ധനസ്ഥ‌നായപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. അവൻ പറഞ്ഞു: സമയം പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസി ക്കുവിൻ.

യേശു ഗലീലിക്കടൽത്തീരത്തുകൂടെ കടന്നുപോകുമ്പോൾ, ശിമയോനെയും അവന്റെ സഹോദരൻ അന്ത്രയോസിനെയും കണ്ടു. മീൻപിടിത്തക്കാരായ അവർ കടലിൽ വലയെറിയുകയായിരുന്നു. യേശു അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. ഉടനേ വലയുപേക്‌ഷിച്ച്, അവർ അവനെ അനുഗമിച്ചു. കുറച്ചുദൂരംകൂടി പോയപ്പോൾ സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരൻ യോഹന്നാനെയും കണ്ടു. അവർ വഞ്ചിയിലിരുന്ന് വലയുടെ കേടുപോക്കുകയായിരുന്നു. ഉടനേ അവൻ അവരെയും വിളിച്ചു. അവർ പിതാവായ സെബദിയെ സേവകരോടൊപ്പം വള്ളത്തിൽ വിട്ട് അവനെ അനുഗമിച്ചു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.