സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് മെത്രാനായി അഭിഷിക്തനായിട്ട് 29 വർഷം പൂർത്തിയാവുന്നു. 29 വർഷക്കാലം രൂപതയെ നയിച്ച പിതാവ് 1996 നവംബർ 1-ന് തിരുവനന്തപുരം കാര്‍മ്മല്‍ഹില്‍ ആശ്രമാങ്കണത്തില്‍വച്ചായിരുന്നു മെത്രാനായി അഭിഷിക്തനായത്.
2025 നവംബർ 1 ശനിയാഴ്ച രാവിലെ 10 മണിക്ക് നെയ്യാറ്റിൻകര ബിഷപ്സ് ഹൗസിൽ വച്ച് ആഘോഷമായ കൃതജ്ഞത ദിവ്യബലി അർപ്പിക്കപ്പെടുകയാണ്. അതിൽ പങ്കെടുക്കാനായി രൂപതയിലെ എല്ലാ വൈദികരെയും സന്യസ്തരെയും രൂപതാ പാസ്റ്ററൽ കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും രൂപതാ ആനിമേറ്റേഴ്‌സിനെയും രൂപതാ ഓഫീസ് സ്റ്റാഫ് അംഗങ്ങളെയും രൂപതാധ്യക്ഷൻ റൈറ്റ് റവ.ഡോ.ഡി.സെൽവരാജൻ ക്ഷണിച്ചിട്ടുണ്ട്.




