സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ KRLCC ബിസിസി കമ്മിഷൻ പ്രതിനിധികൾ സന്ദർശനം നടത്തുന്നു. ജൂൺ 27 ശനിയാഴ്ച ബിഷപ്പ്സ് ഹൗസിൽ എത്തിച്ചേരുന്ന പ്രതിനിധി സംഘം ഞായറാഴ്ച രൂപതയിലെ 11 ഫൊറോനകളിലെയും ഓരോ ഇടവകകളിൽ സന്ദർശനം നടത്തും.
ശനി, ഞായർ ദിനങ്ങളിലായി ഇടവകളിൽ ദിവ്യബലിയിലും, ബിസിസി യോഗത്തിലും, ലീഡേഴ്‌സ് മീറ്റിംഗിലും പങ്കെടുക്കും. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നായി 30 – ൽ അധികം കമ്മിഷൻ പ്രതിനിധികൾ പങ്കെടുക്കും.



