സുരേഷ് കുമാർ
മാവിളക്കടവ്: മാവിളക്കടവ് വിശുദ്ധ ജോൺ മരിയവിയാനി ഇടവകയിൽ ക്രിസ്തുരാജന്റെ രാജത്വ തിരുനാളിന്റെ ഭാഗമായി ക്രിസ്തോ – റേ 2026 സംഘടിപ്പിച്ചു. നവംബർ 22 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം സഹവികാരി ഫാ. പ്രശാന്ത് മുഖ്യസന്ദേശം നൽകുകയും, ക്രിസ്തോ – റേ റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.
സിസ്റ്റർ. കൃപ ആശംസ അർപ്പിച്ചു. മതബോധന HM ശ്രീ. പാട്രിക്, കൺവീനർ ശ്രീമതി ബിസ്മിടീച്ചർ, മറ്റു അദ്ധ്യാപകർ, വിദ്യാർത്ഥികൾ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു.
മാവിളക്കടവ് ക്രിസ്തീയ വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.



