Parish

ചാവല്ലൂർ പൊറ്റ ഇടവകയിൽ കുടിവെള്ള സംവിധാനം വിശ്വാസികൾക്ക് സമർപ്പിച്ചു

സ്വന്തം ലേഖകൻ

ചാവല്ലൂർ പൊറ്റ: ചാവല്ലൂർ പൊറ്റ വി. ദേവസഹായം പള്ളിയിൽ പുതുതായി സ്ഥാപിച്ച കുടിവെള്ള സംവിധാനം വിശ്വാസികൾക്ക് സമർപ്പിച്ചു. നവംബർ 22 ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് ഇടവക വികാരി ഫാ. രാജേഷ് കുറിച്ചിയിൽ ഉദ്ഘാടനം ചെയ്തു.

ദൈവാലയത്തിലെത്തുന്ന വിശ്വാസികൾക്കും മറ്റ് സന്ദർശകർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇടവകയുടെ കൂട്ടായ പ്രവർത്തനത്തിന്റെയും സേവന മനോഭാവത്തിന്റെയും ഭാഗമായി നടപ്പിലാക്കിയ ഈ സംരംഭം വിശ്വാസികൾക്ക് ഏറെ പ്രയോജനകരമാകും.

പള്ളിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ കുടിവെള്ള സംവിധാനം ഇടവക സമൂഹത്തിന് സമർപ്പിച്ചത്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.