Word of God

ആണ്ടുവട്ടം മുപ്പത്തിനാലാം വാരം ചൊവ്വ വചനവായന

നവംബർ 24 ഞായർ

ഒന്നാം വായന

വെളിപാടിന്റെ പുസ്‌തകത്തിൽനിന്ന്

(കൊയ്ത്തിനു കാലമായി. ഭൂമിയിലെ വിളവു പാകമായിക്കഴിഞ്ഞു)

ഞാൻ യോഹന്നാൻ, കണ്ടു: ഇതാ, ഒരുവെൺമേഘം; മേഘത്തിൻമേൽ മനുഷ്യപുത്രനെപ്പോലെയുള്ള ഒരുവൻ, അവന്റെ ശിരസ്‌സിൽ സ്വർണകിരീടവും കൈയിൽ മൂർച്ചയുള്ള അരിവാളുമുണ്ട്. ദേവാലയത്തിൽനിന്നു മറ്റൊരു ദൂതൻ പുറത്തുവന്നു മേഘത്തിൻമേൽ ഇരിക്കുന്നവനോട് ഉച്ചസ്വരത്തിൽ വിളിച്ചുപറഞ്ഞു: അരിവാൾ എടുത്തുകൊയ്യുക. കൊയ്ത്‌തിനു കാലമായി. ഭൂമിയിലെ വിളവു പാകമായിക്കഴിഞ്ഞു. അപ്പോൾ, മേഘത്തിൽ ഇരിക്കുന്നവൻ തൻെറ അരിവാൾ ഭൂമിയിലേക്കെറിയുകയും ഭൂമി കൊയ്യപ്പെടുകയും ചെയ്തു. സ്വർഗത്തിലെ ദേവാലയത്തിൽനിന്ന് മൂർച്ചയുള്ള ഒരു അരിവാളുമായി മറ്റൊരു ദൂതൻ ഇറങ്ങിവന്നു. വേറൊരു ദൂതൻ ബലിപീഠത്തിൽനിന്നു പുറത്തുവന്നു. അവന് അഗ്നിയുടെമേൽ അധികാരമുണ്ടായിരുന്നു. മൂർച്ചയുള്ള അരിവാളുള്ളവനോട് അവൻ ഉച്ചസ്വരത്തിൽ വിളിച്ചുപറഞ്ഞു: നിന്റെ അരിവാളിറക്കി ഭൂമിയിലെ മുന്തിരിക്കുലകൾ ശേഖരിക്കുക; മുന്തിരിപ്പഴം പാകമായിരിക്കുന്നു. അപ്പോൾ ദുതൻ അരിവാൾ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ മുന്തിരിവിള ശേഖരിച്ച് ദൈവത്തിന്റെ ക്രോധമാകുന്ന വലിയ മുന്തിരിച്ചക്കിലിട്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവു ഭൂമിയെ വിധിക്കാൻ വരുന്നു.

ജനതകളുടെ ഇടയിൽ പ്രഘോഷിക്കുവിൻ: കർത്താവു വാഴുന്നു; ലോകം സുസ്‌ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അവിടന്നു ജനതകളെ നീതിപൂർവം വിധിക്കും.

കർത്താവു ഭൂമിയെ വിധിക്കാൻ വരുന്നു.

ആകാശം ആഹ്ലാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ; സമുദ്രവും അതിലുള്ളവയും ആർപ്പുവിളിക്കട്ടെ! വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ! അപ്പോൾ കർത്താവിന്റെ സന്നിധിയിൽ വന വ്യക്ഷങ്ങൾ ആനന്ദഗീതം ഉതിർക്കും.

കർത്താവു ഭൂമിയെ വിധിക്കാൻ വരുന്നു.

എന്തെന്നാൽ, അവിടന്നു വരുന്നു; അവിടന്നു ഭൂമിയെ വിധിക്കാൻ വരുന്നു: അവിടന്നു ലോകത്തെ നീതിയോടും ജനതകളെ സത്യത്തോടും കൂടെ വിധിക്കും.

കർത്താവു ഭൂമിയെ വിധിക്കാൻ വരുന്നു.

അല്ലേലൂയാ!

അല്ലേലൂയാ! (വെളി 2:10). കർത്താവ് അരുൾചെയ്യുന്നു: മരണംവരെ വിശ്വസ്‌തരായിരിക്കുക; ജീവൻ്റെ കിരീടം നിനക്കു ഞാൻ നല്കും. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(കല്ലിൻമേൽ കല്ലുശേഷിക്കാതെ തകർക്കപ്പെടുന്ന സമയം വരുന്നു)

അക്കാലത്ത്, ചില ആളുകൾ ജറൂസലേം ദേവാലയത്തെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും കാണിക്കവസ്‌തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞു: നിങ്ങൾ ഈ കാണുന്നവ കല്ലിൻമേൽ കല്ലു ശേഷിക്കാതെ തകർക്കപ്പെടുന്ന സമയം വരുന്നു.

അവർ ചോദിച്ചു: ഗുരോ, ഇത് എപ്പോഴാണ് സംഭവിക്കുക? ഇതെല്ലാം സംഭവിക്കാൻ തുടങ്ങുന്നതിൻെറ അടയാളം എന്താണ്? അവൻ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുവിൻ. എന്തെന്നാൽ, പലരും അവൻ ഞാനാണ് എന്നും സമയം അടുത്തു എന്നും പറഞ്ഞുകൊണ്ട് എന്റെ നാമത്തിൽ വരും. നിങ്ങൾ അവരുടെ പിന്നാലേ പോകരുത്. യുദ്‌ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ നിങ്ങൾ ഭയപ്പെടരുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാൽ, അവസാനം ഇനിയും ആയിട്ടില്ല. അവൻ തുടർന്നു: ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയർത്തും. വലിയ ഭൂകമ്പങ്ങളും പല സ്‌ഥലങ്ങളിലും ക്ഷാമവും പകർച്ചവ്യാധികളുമുണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തിൽനിന്നു വലിയ അടയാളങ്ങളുമുണ്ടാകും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.