Diocese Ministry

സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റി 29-ാമത് വാർഷികം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ 29-ാമത് സെൻട്രൽ കൗൺസിൽ വാർഷികം നവംബർ 07 ശനിയാഴ്ച പത്താംകല്ല് സേക്രട്ട് ഹാർട്ട് പള്ളിയിൽ സംഘടിപ്പിച്ചു. രാവിലെ 9.30 ന് നടന്ന ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത ശുശ്രുഷ കോർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിൻ മുഖ്യകാർമികനായി. ഫാ. ജോയി സി., ഫാ. രാഹുൽ ബി.ആന്റോ, ഫാ. അനുജോ ജോർജ്, ഫാ. അജു അലക്സ് എന്നിവർ സഹകാർമികരായി.

ദിവ്യബലിയെ തുടർന്ന് നടന്ന ദിവ്യകാരുണ്യ ആരാധന മോൺ. വി.പി. ജോസ് നയിച്ചു

11.45 ന് നെയ്യാറ്റിൻകര സി.സി പ്രസിഡന്റ് പി.സി. വിജയകുമാർ അധ്യക്ഷനായിരുന്ന സമ്മേളനം നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി. സെൽവരാജാൻ പിതാവ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ഡോ. ക്രിസ്‌തുദാസ് തോംസൺ അനുഗ്രഹ പ്രഭാഷണവും അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ജോയി.സി മുഖ്യ പ്രഭാഷണവും നൽകി. അൽമായ ശുശ്രുഷ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. അനുജോ ജോർജ്, മലങ്കര സി.സി പ്രസിഡന്റ് ബ്ര.വേലപ്പൻ ഇസ്രായേൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ.പോൾ പി.ആർ., മര്യാപുരം എ.സി പ്രസിഡന്റ് ബ്ര.പ്രേമകുമാർ, രൂപത ആനിമേറ്റർ ശ്രീമതി എച്ച്. ലീലമോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

സി.സി വൈസ് പ്രസിഡന്റ് സിസ്റ്റർ ഉഷ രാജൻ പ്രാരംഭ പ്രാർത്ഥന നടത്തുകയും ബ്ര. ഫ്രാൻസിസ് ബൈബിൾ വായിക്കുകയും ചെയ്തു. കെ.ആർ.സി.സി. മത്സര വിജയി ജിമ ജോസ് ബി. പ്രാരംഭ ഗാനം ആലപിച്ചു. സി.സി സെക്രട്ടറി ബ്ര. ബി.മണികണ്ഠൻ റിപ്പോർട്ടും സി.സി. ഖജാൻജി ബ്ര. ബിജോയ് സി.എൽ കണക്കും അവതരിപ്പിച്ചു. സി.സി വനിത പ്രതിനിധി സിസ്റ്റർ മേബൽ സുനി പ്രതിജ്ഞ അവതരിപ്പിച്ചു.

തുടർന്ന് ഓസാനാം ഫെസ്റ്റ് മത്സര വിജയികൾ, 2025-2026 വർഷത്തെ SSLC, PLUS TWO വിജയികൾ, വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ തുടങ്ങിയവരെ ആദരിച്ചു.

വാർഷികത്തിന് മാറനല്ലൂർ എ.സി പ്രസിഡന്റ് ബ്ര.ജോസ് സ്വാഗതവും മുതിയവിള എ.സി പ്രസിഡന്റ് ബ്ര. രത്നരാജൻ നന്ദിയും ആശംസിച്ചു. സി.സി. ബോർഡ് മെമ്പർ സിസ്റ്റർ ആശ ജസ്റ്റിൻ സമാപന പ്രാർത്ഥന നടത്തുകയും ചെയ്തു. സ്നേഹവിരുന്നോട് കൂടെ വാർഷികാഘോഷങ്ങൾക്ക് സമാപനമായി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.