നിത്യ എസ്.
പെരുകാവ്: പെരുകാവ് സെൻ്റ് ജൂഡ് ഇടവകയിൽ വി. കാർലോ അക്യുറ്റിസ് ദിനവും നവ മാധ്യമ ദിനവും ആഘോഷമാക്കി. ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 8.30-ന് ദിവ്യബലിയോടെ ആരംഭം കുറിച്ച ആഘോഷങ്ങൾക്ക് മീഡിയ മിനിസ്ട്രി അംഗങ്ങൾ നേതൃത്വം നൽകി.
വിശുദ്ധ കാർലോ അക്വിറ്റിസിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് അൾത്താര അലങ്കരിക്കുകയും ബൈബിൾ വായന, വിശ്വാസികളുടെ പ്രാർത്ഥന, കാഴ്ചവെപ്പ് എന്നിവയിൽ അംഗങ്ങൾ സജീവമായി പങ്കെടുക്കുകയും ചെയ്തു. വിശ്വാസികളുടെ പ്രാർത്ഥനയ്ക്കായി എല്ലാവരും മൊബൈൽ ഫോണുകൾ ഉപയോഗിച്ച് പ്രാർത്ഥനകൾ വായിച്ചത് മൊബെയിൽ ഫോൺ ദൈവ വചന പ്രഘോഷണത്തിൻ ഉപയോഗിക്കണമെന്ന ചിന്ത വിശ്വാസികൾക്ക് നൽകി.
വിശുദ്ധ കാർലോ അക്വിറ്റിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള അത്ഭുതങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കാർഡുകളായി തയ്യാറാക്കി ഇടവകാംഗങ്ങൾക്ക് വിതരണം ചെയ്തു.
2026-ൽ മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ സോഷ്യൽ മീഡിയ സെൻസസിന്റെ റിപ്പോർട്ടും ഇടവകാംഗങ്ങൾക്കായി പ്രദർശിപ്പിച്ചു.



