Parish

വിശുദ്ധ കാർലോ അക്വിറ്റിസ് ദിനാചരണം നടന്നു

ഷീജ രാജ്

പേയാട് : പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ വിശുദ്ധ കാർലോ അക്വിറ്റിസ് ദിനാചരണം നടന്നു. ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 6.30 ന് ജപമാലയെ തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരിയും രൂപത മീഡിയ ഡയറക്ടറുമായ റവ.ഡോ. ജസ്റ്റിൻ ഡൊമിനിക്ക്‌ മുഖ്യകാർമികനായി.

വിശുദ്ധ കാർലോ അക്വിറ്റിസ് ശേഖരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളിൽ 18 അത്ഭുതങ്ങളുടെ കാർഡ് ഇടവകയിലെ എല്ലാ വിശ്വാസികൾക്കും മീഡിയ മിനിസ്ട്രി വിതരണം ചെയ്തു. എല്ലാ വിശ്വാസികളും വീട്ടിൽ പോയി മൊബൈലിലൂടെ അവരവർക്ക് ലഭിച്ച ദിവ്യകാരുണ്യ അത്ഭുതത്തിന്റെ ഫോട്ടോ സെർച്ച് ചെയ്തു നോക്കി ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ച്‌ കൂടുതൽ ബോധ്യമുള്ളവരാകണമെന്ന് അച്ചൻ പറഞ്ഞു.

മീഡിയ മിനിസ്ട്രി, കെ സി വൈ എം അംഗങ്ങൾ സംയുക്തമായാണ് ദിവ്യബലിക്ക് ക്രമീകരണ നേതൃത്വം നൽകിയത്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.