Parish

അറിവ് പകർന്ന് നല്കുന്നവരെ ആദരിച്ച് പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ്‌

നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ പള്ളിയിൽ മതബോധന പിറ്റിഎയുടെ നേതൃത്വത്തിൽ അറിവ് പകർന്ന് നല്കുന്നവരെ ആദരിച്ചു. സെപ്റ്റംബർ 06 ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് ഫാ. ജറോം സത്യൻ, ഫാ. രാജേഷ് എസ്. കുറിച്ചിയിൽ എന്നിവർ ചേർന്നാണ് ആദരവ് നൽകിയത്.

ഇടവക മീഡീയ മിനിസ്ട്രിയുടെ “റബ് ബോനി ” പഠന ക്ലാസ് നയിക്കുന്ന ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിലിനെ ഫാ. ജറോം സത്യൻ മെമ്മോന്റോ നല്കിയും പേരൻസ് ക്ലാസ് നയിക്കുന്ന സിസ്റ്റർ ശാന്തിയെ ഫാ. രാജേഷ് എസ്. കുറിച്ചിൽ മെമ്മോന്റോ നല്കിയും ആദരിച്ചു.സർക്കാർ, എയ്ഡസ്, സ്വകാര്യ മേഖല, വിരമിച്ചവർ, മതബോധന അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ അറിവ് പകർന്ന് നല്ക്കുന്നവരെയാണ് ആദരിച്ചത്.

മതബോധന പിറ്റിഎ പ്രസിഡന്റ് എൻ.സുനിൽകുമാർ, മതബോധന HM പി. അനീഷ്, പിറ്റിഎ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നല്കി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.