അരുൺ രാജ്
നെടുമങ്ങാട്: KCYM നെയ്യാറ്റിൻകര ലത്തീൻ രൂപത സമിതിയുടെ 29-ാംമത് അർദ്ധ വാർഷിക സെനറ്റ് സമ്മേളനം നടന്നു. ഓഗസ്റ്റ് 1, 2 തീയതികളിൽ നെടുമങ്ങാട് ഫൊറോനയുടെ ആതിഥേയത്വത്തിൽ നവജ്യോതിസ് ആനിമേഷൻ സെന്ററിൽ രൂപത വൈസ് പ്രസിഡൻ്റ് ശ്രീ. അനീഷ് എൽ. എസ്. ചാമവിള പതാക ഉയർത്തി ഔദ്യോഗികമായി തുടക്കം കുറിച്ച സമ്മേളനം രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവരാജൻ പിതാവ് ഉദ്ഘാടനം ചെയ്തു.
ഓഗസ്റ്റ് 1 ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് സഭയും യുവജനങ്ങളും എന്ന വിഷയത്തിൽ പോങ്ങുമൂട് മൈനർ സെമിനാരി പ്രിഫെക്ട് ഫാ. ജിനോ ക്ലാസ് നയിച്ചു. ഫൊറോനകളുടെ റിപ്പോർട്ട് അവതരണത്തിന്റെ ആരംഭം കുറിച്ച ആദ്യ ദിവസം 10.30 മണിക്ക് സെനറ്റ് സമാപിച്ചു.
ഓഗസ്റ്റ് 2 ഞായറാഴ്ച രാവിലെ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ നെയ്യാറ്റിൻകര ലത്തീൻ രൂപതാദ്ധ്യധ്യക്ഷൻ അഭിവന്ദ്യ സെൽവരാജൻ പിതാവിന്റെ മുഖ്യ കാർമികനായി. ദിവ്യബലിമധ്യേ യുവജനങ്ങൾക്ക് മാതൃകാനേതൃത്വത്തിന്റെ നല്ല പാഠങ്ങൾ അഭിവന്ദ്യ പിതാവ് പകർന്ന് നൽകി.
അർദ്ധവാർഷിക സെനറ്റിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അഭിവന്ദ്യ സെൽവരാജൻ പിതാവ് സഭയുടെ പ്രതീക്ഷയാണ് യുവജനങ്ങൾ എന്ന സന്ദേശം നൽകുകയും ഇനിയും കൂടുതൽ കാര്യങ്ങൾ യുവജനങ്ങളിൽ നിന്ന് സഭ ഉറ്റുനോക്കുന്നു എന്ന് പിതാവ് കൂട്ടിച്ചേർത്തു.
ഫൊറോന ഭേദമെന്യേ രൂപത ഒന്നാണെന്ന വികാരത്തോടെ സഭയോട് ചേർന്ന് നിന്നുകൊണ്ട് യുവജനങ്ങൾ മുന്നേറണമെന്ന് രൂപത പ്രസിഡന്റ് ശ്രീ. അരുൺ രാജ് സി. എസ്. തിരുപുറം അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. രൂപത ഡയറക്ടർ ഫാ. അനിൽകുമാർ എസ്. എം. മുഖ്യപ്രഭാഷണം നടത്തി.
ഫൊറോന റിപ്പോർട്ട് അവതരണത്തെ തുടർന്ന് രൂപത ട്രഷറർ ശ്രീ. അഭിരഞ്ജ് ആലമുക്ക്, സമിതിയുടെ കണക്ക് അവതരിപ്പിക്കുകയും രൂപത റിപ്പോർട്ട് സെക്രട്ടറി ശ്രീ. ഡൊമിനിക് സാവിയോ പനവിള, വായിക്കുകയും തിരുത്തലുകളോടും കൂട്ടിച്ചേർക്കലുകളോടും കൂടെ സെനറ്റ് മുൻപാകെ പാസാക്കപ്പെടുകയും ചെയ്തു.
തുടർന്ന് നടന്ന സംഘടന ചർച്ചയിൽ രൂപതയിലെ യുവജന ശുശ്രൂഷയുടെ ക്ഷേമവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൻമേൽ ചർച്ച നടത്തി. തുടർന്ന് രൂപതാ സമിതിയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തുകയും രൂപത ജനറൽ സെക്രട്ടറിയായി ശ്രീ. ആൽബിൻ എസ്. എം. പുന്നക്കുന്ന്, തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
രൂപത സമിതിയിൽ നിന്നും അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിബിൻ രാജ് ആർ. എൻ, ആനിമേറ്റർ റവ. സിസ്റ്റർ എലിസബത്ത് പോത്തൻ, വൈസ് പ്രസിഡൻ്റ് കുമാരി ജീന യോഹന്നാൻ നെടുവിള, സംസ്ഥാന സെനറ്റ് അംഗങ്ങളായ ശ്രീ. ഷിബിൻ ജോസ് വാഴവിള, കുമാരി ആൻസി എം. കട്ടയ്ക്കോട്, സംസ്ഥാന സിൻഡിക്കേറ്റ് അംഗമായ ശ്രീ. സജിൻ വർഗീസ് കുരുതംകോട്, എക്സ് ഒഫീഷ്യോ അംഗങ്ങളായ ശ്രീ. അനു ദാസ് സി. എൽ. പൊൻവിള, ശ്രീ. സജു ജെ. എസ്. പുത്തൻകട, ശ്രീ. അനൂപ് ജെ ആർ. പാലിയോട്, ആനിമേറ്റർ ശ്രീ മോഹൻ എന്നിവർ പങ്കെടുത്തു . സെനറ്റ് സമ്മേളനത്തിൽ 64 ഫൊറോന ഭാരവാഹികൾ പങ്കെടുത്തു.
കെ.സി.വൈ.എം. നെയ്യാറ്റിൻകര ഫൊറോന ഡയറക്ടർ ഫാ. ലോറൻസ് കളത്തിൽ CSJ, നെടുമങ്ങാട് ഫൊറോന ഡയറക്ടർ ഫാ. ജോബിൻ സിൽവസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.




